തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം യൂത്ത്‌ വൈബ്‌ യുവജനസംഗമം സംഘടിപ്പിച്ചു

 


മയ്യിൽ:-തായംപൊയിൽ സഫ്‌ദർ ഹാഷ്‌മി ഗ്രന്ഥാലയം യുവജനവേദി സംഘടിപ്പിച്ച യുവജന സംഗമം ‘യൂത്ത്‌ വൈബ്‌’ യുവജനക്ഷേമ ബോർഡ്‌ അംഗം വി കെ സനോജ്‌ ഉദ്‌ഘാടനം ചെയ്തു.

ദിനീഷ്‌ അധ്യക്ഷനായി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ റിഷ്‌ന, എം ഷൈജു എന്നിവർ സംസാരിച്ചു. എൽഎസ്‌എസ്‌, യുഎസ്‌എസ്‌, എസ്‌എസ്‌എൽസി, ഹയർസെക്കൻഡറി പരീക്ഷകളിൽ ഉന്നതവിജയം വിജയം നേടിവരെ അനുമോദിച്ചു. 

കെ വൈശാഖ്‌ സ്വാഗതവും കെ സി നിവേദ്യ നന്ദിയും പറഞ്ഞു. യുവത യുവജനവേദി ഭാരവാഹകളായി സി വി അനിൽ (പ്രസിഡന്റ്‌), കെ സി നിവേദ്യ(വൈസ്‌ പ്രസിഡന്റ്‌), കെ വൈശാഖ്‌(സെക്രട്ടറി), ടി വൈശാഖ്‌(ജോയിന്റ്‌ സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.



Previous Post Next Post