കുറ്റ്യാട്ടൂർ:-വേശാല പുതുകുളങ്ങരയിലെ തൈപ്പറമ്പത്ത് സി.പത്മിനിയുടെ നാൽപ്പതാം ചരമദിനത്തിൻ്റെ ഭാഗമായി IRPC ക്ക് ധനസഹായം നൽകി. കുടുംബാംഗങ്ങളിൽ നിന്ന് CPI(M) മയ്യിൽ ഏറിയ സെക്രട്ടറി എൻ.അനിൽകുമാർ തുക ഏറ്റുവാങ്ങി.
ചടങ്ങിൽ വേശാല ലോക്കൽ കമ്മറ്റി അംഗം കെ.നാണു അദ്ധ്യക്ഷനായി. ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ, ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ.രാമചന്ദ്രൻ ,കെ.വി.പ്രതീഷ്, പാർട്ടി പുതുകുളങ്ങര ബ്രാഞ്ച് മെമ്പർ പി.കെ.പവിത്രൻ എന്നിവർ പങ്കെടുത്തു. IRPC വേശാല ലോക്കൽ ഗ്രൂപ്പ് കൺവീനർ എ.കൃഷ്ണൻ സ്വാഗതം പറഞ്ഞു.