കരിങ്കൽക്കുഴി: - സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും കെ.എസ് & എ സി മുൻ പ്രസിഡൻ്റുമായിരുന്ന കെ.വി.രവീന്ദ്രൻ്റെ സ്മരണാർഥം ഏർപ്പെടുത്തിയ കൊളച്ചേരി ഗ്രാമ പ്രതിഭാ പുരസ്കാരം നർത്തകിയും നടിയുമായ മാളവികാ നാരായണന് ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അഡ്വ.കെ.കെ.രത്നകുമാരി സമ്മാനിച്ചു.
കെ എസ് & എ സി പ്രസിഡൻ്റ് വി.വി.ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. അഡ്വ.പി.അജയകുമാർ അനുസ്മരണ പ്രഭാഷണം നടത്തി.പി. സൗമിനി ടീച്ചർ പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി.
ഉന്നത വിജയം നേടിയ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.ബാലസുബ്രഹ്മണ്യൻ, കെ.പി.നാരായണൻ, കെ.പ്രിയേഷ് എന്നിവർ ആശംസാ പ്രസംഗം നടത്തി. വിജേഷ്നണിയൂർ സ്വാഗതവും ഷൈനി.പി.വി നന്ദിയും പറഞ്ഞു.
തുടർന്ന് പ്രവീൺ കൃഷ്ണ, മുല്ലക്കൊടി സംവിധാനം ചെയ്ത ഹ്രസ്വചിത്രങ്ങളുടെ പ്രദർശനവും ആസ്വാദന ചർച്ചയും നടന്നു.മനീഷ് സാരംഗി, എം. ഷിജിത്ത്, പ്രവീൺ കൃഷ്ണ എന്നിവർ സംസാരിച്ചു.