എടക്കൈതോട് - കാരാമച്ചിറ വയൽ റോഡിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു


ചേലേരി :- 
എടക്കൈതോട് ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന എടക്കൈതോട് - കാരാമച്ചിറ വയൽ റോഡിൽ  മാലിന്യം തള്ളുന്നത് പതിവാകുകയാണ്. നിരവധി കാൽനടയാത്രക്കാരും, സ്കൂൾ കുട്ടികളും പോകുന്ന ഈ റോഡ് മാലിന്യ കൂമ്പാരമായി മാറിയിരിക്കുകയാണ്.

 സമീപ പ്രദേശത്തുള്ള വീടുകളിലുള്ളവർക്ക് ദുർഗന്ധം സഹിക്കാനാവാതെ വന്നിരിക്കയാണ്. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടികൾ അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടാവണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Previous Post Next Post