കൊളച്ചേരി :- ഉദയ ജ്യോതി സ്വയം സഹായ സംഘം & വിജ്ഞാന വീഥിയുടെ ആഭിമുഖ്യത്തിൽ വിദ്യാർർത്ഥികൾക്കായി രാമായണ ക്വിസ് മത്സരം സംഘടിപ്പിച്ചു.മുല്ലക്കൊടി യു പി സ്കൂൾ അധ്യാപകൻ ടി കെ ശ്രീകാന്ത് മാസ്റ്റർ ക്വിസ് മത്സരം നിയന്ത്രിച്ചു.
ക്വിസ് മത്സരത്തിൽ LP വിഭാഗത്തിൽ സിയോണ ജനീഷ്, ശ്രിയ പി.ടി എന്നിവരും UP വിഭാഗത്തിൽ ശ്യാംദേവ് എം ഹരീഷ്,ആദിഷ് റാം.എം എന്നിവരും HS വിഭാഗത്തിൽ ദേവിക.എം.ആർ, വിനയ കൃഷ്ണൻ പി ടി എന്നിവരും Open to All വിഭാഗത്തിൽ ആവണി.എം.പി, യദു കൃഷ്ണ.ഒ. എന്നിവരും വിജയിച്ചു.
വിജയികൾക്ക് ശ്രീകാന്ത് മാസ്റ്റർ സമ്മാനവിതരണം നടത്തി.സംഘം പ്രസിഡൻ്റ് അഡ്വ.സി.ഒ .ഹരീഷ് അധ്യക്ഷത വഹിച്ചു. സി.കെ.സുരേഷ് ബാബു മാസ്റ്റർ,കെ പി മഹീന്ദ്രൻ, സുരേഷ് കുമാർ എം പി, സി ഒ മോഹനൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.