പൈപ്പ് ലൈനിനെടുത്ത കുഴിയിൽ വാഹനങ്ങൾ താഴ്ന്ന് അപകടം ഉണ്ടാവുന്നത് പതിവാകുന്നു


പള്ളിപ്പറമ്പ്:- ചളിയിൽ താണ  പിക്കപ്പ് വാനും ഉയർത്താനെത്തിയ ഐഷറും ചളിയിൽ താണു. അവസാനം JCB വന്ന് രണ്ടു വാഹനവും ഉയർത്തിയതോടെ മണിക്കൂറുകൾ നീണ്ട ആശങ്കകൾക്ക് വിരാമമായി. കൊളച്ചേരി പഞ്ചായത്തിലെ പള്ളിപ്പറമ്പ് കൈപ്പയിൽ റോഡിൽ താവറത്താണ്  ഇന്ന് വൈകുന്നേരത്തോടെ ഇത്തരം സംഭവങ്ങൾ ഉണ്ടായത്.പൈപ്പ് ലൈൻ കുഴിയെടുത്ത ഭാഗത്തെ മണ്ണ് മഴയിൽ കുതിർന്നിടത്താണ്  വണ്ടി താഴ്ന്നത്.

  ഇന്ന് വൈകുന്നേരത്തോടെ  ഗ്യാസുമായി എത്തിയ പിക്കപ്പ് വാൻ   ടയറുകൾ ആദ്യം ചളിയിൽ താഴ്ന്നു.  പിന്നീട് വണ്ടിയെ മാറ്റാൻ ഐഷ്യർ എത്തിയെങ്കിലും അതും ചളിയിൽ താഴ്ന്നിറങ്ങി.അങ്ങനെ ഒടുവിൽ ജെസിബി എത്തിയാണ് രണ്ട് വണ്ടിയും എടുത്ത്  മാറ്റിയത്. 

പൈപ്പ് ലൈൻ പദ്ധതിക്ക് മഴക്കാലത്ത് കുഴിയെടുത്തത് കാരണം വ്യാപകമായി  അപകടത്തിൽ പെടുന്നത് വിവിധയിടങ്ങളിൽ  പതിവായിരിക്കുകയാണ്.



Previous Post Next Post