"ഇന്ത്യൻ സ്വാതന്ത്ര്യം നേരിടുന്ന വെല്ലുവിളികൾ " സെമിനാർ സംഘടിപ്പിച്ചു



മയ്യിൽ :- ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-മത് വാർഷികത്തിന്റെ ഭാഗമായി സഖാവ് അറാക്കൽ കുഞ്ഞിരാമൻ സ്മാരക പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു.

'ഇന്ത്യൻ സ്വാതന്ത്ര്യം നേരിടുന്ന വെല്ലുവിളികൾ ' എന്ന വിഷയത്തെ അധികരിച്ച് നടന്ന സെമിനാർ കെ കെ ശൈലജ ടീച്ചർ MLA ഉദ്ഘാടനം ചെയ്തു.കെ.സി ഹരികൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.എൻ. ചന്ദ്രൻ ,എ.പ്രദീപൻ തുടങ്ങിയവർ പ്രസംഗിച്ചു.

സി പി എം മയ്യിൽ ഏരിയാ സെക്രട്ടറി എൻ. അനിൽകുമാർ സ്വാഗതം പറഞ്ഞു.

കണ്ടകൈ ആമ്പിലേരി പറമ്പിൽ നിന്നും അത്‌ലറ്റുകൾ കൊണ്ട് വന്ന ദീപശിഖ സെമിനാർ നഗരിയിൽ കെ.ചന്ദ്രൻ ഏറ്റുവാങ്ങി.







Previous Post Next Post