ഉദയ ജ്യോതി സ്വയം സഹായ സംഘം & വിജ്ഞാന വീഥി സംഘടിപ്പിച്ച മൾട്ടിമീഡിയ സ്വാതന്ത്ര്യ ക്വിസ് മത്സരം ശ്രദ്ധേയമായി

 


കൊളച്ചേരി :-  പള്ളിപ്പറമ്പ് മുക്കിൽ സ്ഥിതി ചെയ്യുന്ന ഉദയ ജ്യോതി സ്വയം സഹായ സംഘം & വിജ്ഞാന വീഥി കുട്ടികൾക്കായി സംഘടിപ്പിച്ച മൾട്ടി മീഡിയാ സ്വാതന്ത്ര്യ ക്വിസ് മത്സരം കൗതുകമുണർത്തി.

സാധാരയുള്ള ചോദ്യത്തര ക്വിസ് മത്സരങ്ങളിൽ നിന്നും വ്യത്യസ്തമായി വീഡിയോ, ഓഡിയോ സംവിധാനങ്ങളുടെ സഹായത്തോടെയാണ് മൾട്ടി മീഡിയാ ക്വിസ് മത്സരം നടത്തിയത്. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ചരിത്ര സംഭവങ്ങളുടെ വീഡിയോ രംഗങ്ങളും സ്വാതന്ത്ര്യ സമര പോരാളികളുടെ ചിത്രങ്ങളും ദേശഭക്തിഗാനങ്ങളുടെ അവതരണവും കുട്ടികളിൽ ഏറെ കൗതുകമുണർത്തി. വിവിധ വിഭാഗങ്ങളിലായി നാൽപതോളം കുട്ടികൾ മത്സരത്തിൽ മാറ്റുരച്ചു.

റിട്ട. ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപകൻ ദിലീപൻ മാസ്റ്ററാണ് ക്വിസ് മത്സരം നിയന്ത്രിച്ചത്. റിട്ട. പ്രധാനധ്യാപകൻ കൂടിയായ സുരേഷ് ബാബു മാസ്റ്റർ മൾട്ടിമീഡിയാ പ്രസൻ്റേഷൻ്റെ കോഡിനേഷൻ നടത്തി.

മത്സരത്തിൽ LP വിഭാഗത്തിൽ  സിയോണ ജനീഷ്, അൻമയ എന്നിവരും UP വിഭാഗത്തിൽ ശ്യാംദേവ് എം ഹരീഷ്,അമന്യു.സി എന്നിവരും HS വിഭാഗത്തിൽ  ആയുഷ്.എസ്., വിനയകൃഷ്ണ.പി.ടി എന്നിവരുംOpen to All വിഭാഗത്തിൽ  ശ്രീനാഥ്.ടി.വി., ദിവ്യ. കെ. എന്നിവരും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി വിജയികളായി.

തുടർന്ന് നടന്ന സമ്മാനദാന ചടങ്ങിന് ഉദയ ജ്യോതി സ്വയം സഹായ സംഘം പ്രസിഡൻ്റ് അഡ്വ. ഹരീഷ് കൊളച്ചേരി അധ്യക്ഷത വഹിച്ചു.ദിലീപൻ മാസ്റ്റർ സമ്മാന വിതരണം നടത്തി.

വിജ്ഞാന വീഥി കോ- ഓർഡിനേറ്റർ സി കെ സുരേഷ് ബാബു മാസ്റ്റർ, സംഘം സെക്രട്ടറി കെ പി മഹീന്ദ്രൻ, സി ഒ മോഹനൻ, എം ധനേഷ്, വി പി പവിത്രൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.








Previous Post Next Post