കൊളച്ചേരി : - പാടിക്കുന്ന് ചാരിറ്റബിൾ സൊസൈറ്റി വാർഷിക ജനറൽ ബോഡി യോഗം മുല്ലക്കൊടി കോ : ഓപ്പ്- റൂറൽ ബേങ്ക് ഓഡിറേറാറിയത്തിൽ സൊസൈറ്റി പ്രസിഡണ്ട് പി.വി. വത്സൻ മാസ്റ്റരുടെ അദ്ധ്യക്ഷതയിൽ നടന്നു.
സെക്രട്ടരി കെ.വി.രാമകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. വരവ് ചിലവ് കണക്കും ബഡ്ജറ്റും ട്രഷറർ വി.ജനാർദ്ദനൻ അവതരിപ്പിച്ചു.
പി.വി.പത്മനാഭൻ സ്വാഗതം പറഞ്ഞു.പി.പി. കുഞ്ഞിരാമൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. തുടർന്ന് നടന്ന വിശദമായ ചർച്ചകൾക്ക് ശേഷം വാർഷിക റിപ്പോർട്ടും. വരവു ചെലവ് കണക്കും അംഗീകരിച്ചു.
തുടർന്ന്ഭാവി പ്രവർത്തനങ്ങളെ കുറിച്ച് നടന്ന ക്രീയാത്മക നിർദ്ദേശങ്ങൾക്ക് ശേഷം എം. പ്രഭാകരൻ നന്ദി രേഖപ്പെടുത്തി.
മുഴുവൻ മെമ്പർമാരും സൊസൈറ്റി സൂപ്പർ മാർക്കറ്റുമായി സജീവമായി സഹകരിക്കാൻ യോഗം തീരുമാനിച്ചു.