കൊളച്ചേരി :- കമ്പിൽ മാപ്പിളാ ഹൈസ്കൂൾ എസ് എസ് എൽ സി 1984 ബാച്ച് ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കൾക്കായി അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. വിജയികൾക്ക് ചടങ്ങിൽ വച്ച് ട്രോഫിയും ക്യാഷ് അവാർഡും നൽകി.
കൊളച്ചേരി മുക്ക് ഫോട്ടോഗ്രാഫേർസ് ഹാളിൽ നടന്ന ചടങ്ങിൽ മുൻ പ്രധാന അധ്യാപകൻ ശ്രീ എം.വി നാരായണൻ മാസ്റ്റർ ഉപഹാര സമർപ്പണം നടത്തി.
കാക്കാമണി രാജീവന്റെ അധ്യക്ഷതയിൽ ടി.വി അനിരുദ്ധൻ സ്വാഗതവും ചന്ദ്രശേഖരൻ മാസ്റ്റർ, ടി.കെ രവീന്ദ്രൻ, വേണു, ദിനേശൻ നാറാത്ത്, രാധാകൃഷണൻ, പ്രശാന്തൻ മാസ്റ്റർ , മുരളി ദാസ് , പ്രദീപൻ തുടങ്ങിയവർ അനുമോദനവും സുമനസൻ നന്ദിയും പറഞ്ഞു. തുടർന്ന് കലാപരിപാടികൾ അരങ്ങേറി.