ലോക ഫോക്ക് ലോർ ദിനത്തിനോടനുബന്ധിച്ച് സംഘമിത്ര കലാസാംസ്കാരിക കേന്ദ്രം നാടൻ കലാകാരന്മാരെ ആദരിച്ചു



കമ്പിൽ :-
ലോക ഫോക്ക് ലോർ ദിനത്തിനോടനുബന്ധിച്ച് സംഘമിത്ര കലാസാംസ്കാരിക കേന്ദ്രം വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ നാടൻ കലാകാരമാരെ ആദരിച്ചു . മുൻമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി MLA ഉപഹാരം നൽകി.എ. കൃഷ്ണൻ അധ്യക്ഷനായിരുന്നു.

ലൈബ്രറി കൗൺസിൽ തളിപറമ്പ് താലൂക്ക് സെക്രട്ടറി വി.സി അരവിന്ദാക്ഷൻ രാധാകൃഷ്ണൻ മാണിക്കോത്ത്, കെ രാമകൃഷ്ണൻ , ഇ.പി ജയരാജൻ പ്രസംഗിച്ചു. 

പ്രകാശൻ പണിക്കർ പുഴാതി (തെയ്യം) , മുഹമ്മദ് ഇല്യാസ് (മാപ്പിള കല), എ.പ്രകാശൻ നണിയൂർ ( പാചക കല), കെ.വി ശങ്കരൻ (കരകൗശലം), എം.പി മനോജ് ( വാദ്യകല) എന്നിവർക്കാണ് ആദരം നൽകിയത്

എം.ശ്രീധരൻ സ്വാഗതവും എം.പി രാജീവൻ നന്ദിയും പറഞ്ഞു.





Previous Post Next Post