മയ്യിൽ:- ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ്, മയ്യിൽ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി. പ്ലസ്ടു മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
ഡി.സി.സി. ജന: സെക്രട്ടറി കെ.പി.സാജു ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് യു. മുസമ്മിൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. സെക്രട്ടറി കെ.സി. ഗണേശൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ്സ് ജില്ല വൈസ്.പ്രസിഡണ്ട് വിരാഹുൽ , ജില്ല: ജനറൽ സെക്രട്ടറിമാരായ ശ്രീജേഷ് കൊയിലേരിയൻ, അനസ് നമ്പ്രം , സി.കെ.സായൂജ് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ കെ.പി.ചന്ദ്രൻ മാസ്റ്റർ, ഇ.കെ. മധു , എന്നിവർ പ്രസംഗിച്ചു.
പി.വി. സന്തോഷ്, പ്രജീഷ് കോറളായി,സിനാൻ കടൂർ , കെ. വിജേഷ്, സക്കറിയ നമ്പ്രം എന്നിവർ നേതൃത്വം നല്കി.