പാമ്പുരുത്തി: പാമ്പുരുത്തി പുഴയിൽ തോണി മറിഞ്ഞ് കാണാതായ മുനീസിന്റെ(21) മൃതദേഹം കണ്ടെത്തി. പാമ്പുരുത്തി കൂലോത്തുപുരയിൽ പരേതനായ ഇദ് രീസിന്റെയും നഫീസയുടെയും മകനാണ്.
ഇന്നു വൈകീട്ട് 5 മണിയോടെ തോണി മറിഞ്ഞായിരുന്നു അപകടം. നാട്ടുകാരും മയ്യിൽ പൊലീസും ഫയർഫോഴ്സും സ്ഥലത്ത് തിരച്ചിൽ നടത്തിയിരുന്നു. ഇതേതുടർന്നാണ് രാത്രി 8.45ഓടെ മൃതദേഹം കണ്ടെത്തിയത്.
ജാമിഅഃ ഹംദർദ് കണ്ണൂർ ക്യാംപസിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥിയാണ് മുനീസ്. സഹോദരങ്ങൾ: റാഷിദ്, മുബഷിറ