നാറാത്ത് :-യൂത്ത് കോൺഗ്രസ് നാറാത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാറാത്ത് പഞ്ചായത്തിലെ എസ് എസ് ൽ സി, പ്ലസ്ടു മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സജേഷ് കല്ലേൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ റിജിൽ മാക്കുറ്റി ഉദ്‌ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മാസ്റ്റർ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നികേത് നാറാത്ത്, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്മാരായ ഭാസ്കര മാരാർ, ജയചന്ദ്രൻ മാസ്റ്റർ, ഖത്തർ ഇൻകാസ് വൈസ് പ്രസിഡന്റ് നിയാസ് കണ്ണാടിപറമ്പ് തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു. മുഹമ്മദ് അമീൻ സ്വാഗതവും ശറഫുദ്ധീൻ മാതോടം നന്ദിയും പറഞ്ഞു. ശരീഖ് വി പി ,നൗഫൽ നാറാത്ത്, സുചിന, നിതിൻ,ആഷിത്ത് അശോകൻ,മുഹമ്മദ് കുഞ്ഞി,ധനേഷ് സിവി,രാജീവൻ പറമ്പൻ തുടങ്ങിയവർ നേതൃത്വം നൽകി