ചേലേരി :- അമൃത് മിഷൻ സരോവർ പദ്ധതിപ്രകാരം ചേലേരി ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപം 30 സെന്റ് സ്ഥലത്ത് പുതുതായി നിർമ്മിക്കുന്ന കുളത്തിനടുത്ത് ആസാദി ക അമൃത് മഹോത്സവത്തിന്റെ ഭാഗമായി ദേശീയ പതാക കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി അബ്ദുൾമജീദ് ഉയർത്തി.വാർഡ് മെമ്പർ കെ സി സീമ അധ്യക്ഷയായി.
എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സി എം പ്രസീത ടീച്ചർ പദ്ധതി വിശദീകരിച്ചു.ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ കെ പി അബ്ദുൾസലാം ആശംസ നേർന്നു.
ക്ഷേത്രം സെക്രട്ടറി പി പി കുഞ്ഞിക്കണ്ണൻ സ്വാഗതവും,ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാഹുൽരാമചന്ദ്രൻ നന്ദിയും പറഞ്ഞു.ചടങ്ങിൽ തൊഴിലുറപ്പ് ആക്രെഡിറ്റഡ്എഞ്ചിനിയർ എം നിഷ, ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് എം അനന്തൻമാസ്റ്റർ, പി കെ പ്രഭാകരൻ മാസ്റ്റർ,എം പി പ്രഭാകരൻ ,കെ സുഭാഷ്,പി കെ രാമചന്ദ്രൻ, ടി ചന്ദ്രൻ,തൊഴിലുറപ്പ് തൊഴിലാളികൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.