കൊളച്ചേരി:-കൊളച്ചേരി ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് സംരംഭകർക്കുള്ള ലോൺ മേള ഓഗസ്റ്റ് 11 വ്യാഴാഴ്ച നടന്നു. വൈസ് പ്രസിഡന്റ് സജിമയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് കെ പി അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വ്യവസായ ഓഫീസർ ലിജി കാര്യങ്ങൾ വിശദീകരിച്ചു. സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷന്മാരും വാർഡ് മെമ്പർമാരും ആശംസകൾ അറിയിച്ചു. വ്യവസായ വകുപ്പിലെ മുഹമ്മദ് റജീസ് പി പി ചടങ്ങിന് നന്ദി പറഞ്ഞു. പഞ്ചായത്ത് പരിധിയിലുള്ള ബാങ്ക് മാനേജർമാർ പരിപാടിയിൽ പങ്കെടുത്തു. സംരംഭകർക്ക് അവരുമായി സംവദിക്കാനും സാധിച്ചു. പഞ്ചായത്ത് സംരംഭക ഹെല്പ് ഡസ്ക് വഴി അനുവദിച്ചു നൽകിയ ലോണുകളുടെ വിതരണം മേളയിൽ വെച്ച് പഞ്ചായത്ത് പ്രസിഡന്റ് നിർവ്വഹിച്ചു.