എളയാവൂർ:-ഹർ ഘർ തിരംഗ് പരിപാടിയുടെ ഭാഗമായി എളയാവൂർ സി.എച്ച്.എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ കുട്ടികൾക്ക് ആവശ്യമായ ദേശീയ പതാക സ്വന്തമായി നിർമിച്ചു. എസ്.പി.സി, റെഡ്ക്രോസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു പതാക നിർമാണം.
പതാകയ്ക്ക് ആവശ്യമായ തുണി മൊത്തമായി വാങ്ങി പ്രത്യേക അളവിൽ മുറിച്ച് കുട്ടികൾ വീടുകളിൽ നിന്നും സ്കൂളിൽ നിന്നുമായി ആയിരത്തോളം പതാകകൾ തുന്നുകയും അവയ്ക്ക് സ്റ്റെൻസിൽ അച്ച് നിരത്തി അശോക ചക്രം പതിപ്പിക്കുകയും ചെയ്തു.
സ്കൂളിലെ മൂവായിരത്തോളം കുട്ടികളുടെ വീടുകളിൽ സ്വാതന്ത്ര്യദിനത്തിൽ കുട്ടികൾ നിർമിച്ച ദേശീയ പതാക ഉയർത്തും. പ്രഥമാധ്യാപകൻ പി.പി സുബൈർ, സ്റ്റാഫ് സെക്രട്ടറി കെ.എം കൃഷ്ണകുമാർ, അധ്യാപകരായ എ പ്രകാശൻ, ജുനൈദ്, പി.സി മഹമൂദ്, എം മുസ്തഫ, കെ ഇന്ദിര, ജസീല തുടങ്ങിയവർ നിർദേശങ്ങൾ നൽകി.