മയ്യിൽ :- മയ്യിൽ കവിളിയോട്ടുചാൽ ജനകീയ വായനശാല & ഗ്രന്ഥാലയത്തിന് Ace Builders ന്റെ ഭാരവാഹികൾ പുസ്തക ഷെൽഫ് സംഭാവന നൽകി.
മയ്യിൽ ബിസ്മില്ലാ കോപ്ലക്സിൽ വച്ച് Ace Builders ന്റെ വകയായ പുസ്തക ഷെൽഫ് Ace Builders ന്റെ ഭാരവാഹികളായ ഷംന പി.വി, നിഖിൽ പി, അഞ്ജു. സി ഒ, റിൻഷ എം ആർ , ശ്രുതി പി എന്നിവർ ചേർന്ന് സമ്മാനിച്ചു.
ജനകീയ വായനശാല സെക്രട്ടറി സി.കെ. പ്രേമരാജൻ, പ്രസിഡന്റ്. ടി ബാലകൃഷ്ണൻ, പ്രവർത്തക സമിതി അംഗങ്ങളായ വി.വി. വേണുഗോപാലൻ, ബാബു പണ്ണേരി എന്നിവർ ച്ചേർന്ന് ഏറ്റു വാങ്ങി .ചടങ്ങിൽ എ.പി. മോഹനൻ സംസാരിച്ചു.