മയ്യിൽ:- കലാ-കായിക, സാംസ്കാരിക സാമൂഹിക പ്രവർത്തന രംഗത്ത് വ്യത്യസ്തതയാർന്ന ഇടപെടൽ നടത്തിക്കൊണ്ടിരിക്കുന്ന മയ്യിൽ അഥീന നാടക- നാട്ടറിവ് വീടിൻ്റെ "തിറയാട്ടം നാടൻപാട്ട് മേള" PROMO VIDEO പ്രകാശനം ബഹുമാനപ്പെട്ട ജില്ലാ യൂത്ത് ഓഫീസർ ( നെഹ്റു യുവ കേന്ദ്ര , കണ്ണൂർ) ശ്രീമതി.കെ.രമ്യ നിർവ്വഹിച്ചു.
നാടൻ കലാ അക്കാദമി അവാർഡ് ജേതാവ് ശ്രീ.എം.സി.പ്രകാശൻ അധ്യക്ഷനായിരുന്നു.തിറയാട്ടം അണിയിച്ചൊരുക്കിയ അവാർഡ് ജേതാക്കൾ ശ്രീ.റംഷി പട്ടുവം, ശ്രീ.സന്തോഷ് കരിപ്പൂൽ, വജ്രജൂബിലി ഫെലോഷിപ്പ് ജേതാക്കൾ ശരത്കൃഷ്ണൻ, ലയന ജയൻ, ദിൽന കെ തിലക്, ആതിര രമേശ്, അഥീന പ്രവർത്തക സമിതിയിലെ ശിഖ കൃഷ്ണൻ, വിശാൽരാജ്, ശ്രീത്തു ബാബു, നന്ദു ഒറപ്പടി, ശിശിര കാരായി, എഡിറ്ററും ഡിസൈനറുമായ ജെറീഷ് തുടങ്ങിയവർ സംബന്ധിച്ചു.