കൊളച്ചേരി:- സർക്കാറിന്റെ പോഷക ബല്യം പദ്ധതിയുടെ ഭാഗമായി അങ്കണവാടി കുട്ടികൾക്കുള്ള പാൽ വിതരണം കൊളച്ചേരി പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡണ്ട് അബ്ദുൾ മജീദ് അവർകൾ നിർവ്വഹിച്ചു.
വാർഡ് മെമ്പർ കെ.പി.നാരായണൻ അദ്ധ്യക്ഷതവഹിച്ചു. ഐ.സി.ഡി.സി സൂപ്രവൈസർ ശ്രീമതി. ശൈലജ പദ്ധതി വിശദീകരിച്ചു. അങ്കണവാടി ടീച്ചർ ടി.ബിന്ദു സ്വാഗതവും, സി.സത്യൻ നന്ദിയും പറഞ്ഞു.
കേരള സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പോഷകബാല്യം പദ്ധതിയുടെ കൊളച്ചേരി പാടിയിൽ അങ്കണവാടിയിലെ ഉദ്ഘാടനം പഞ്ചായത്ത് അംഗം കെ പ്രിയേഷ് നിർവ്വഹിച്ചു.അങ്കണവാടി വർക്കർ സി വനജ, ഹെൽപ്പർ ഷീജ പി ആർ എന്നിവർ സംബന്ധിച്ചു.