മയ്യിൽ പവർ ക്രിക്കറ്റ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കർഷക ദിനത്തിൽ മുതിർന്ന കർഷക തൊഴിലാളിയെ ആദരിച്ചു


മയ്യിൽ :-  മയ്യിൽ പവർ ക്രിക്കറ്റ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കർഷക ദിനത്തിൽ മുതിർന്ന കർഷക തൊഴിലാളിയായ കവളിയോട്ട് ചാലിലെ പണ്ണേരി കുഞ്ഞാതി അമ്മയെ ആദരിച്ചു. 

 കർഷക ദിനമായ ചിങ്ങം ഒന്നിന്  ഡോ.ജൂനൈദ് എസ്സ് പി. വളരെ ലളിതമായ ചടങ്ങിൽ വെച്ച് ആദരിച്ചു.വാർഡ് മെമ്പർ ഇ എം സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. പവ്വർ ക്രിക്കറ്റ് ക്ലബിൻ്റെ ജോയ്‌ൻ്റ് കൺവീനർ ശ്രി.രാജു എം പി സ്വാഗതം പറഞ്ഞു.  സി.കെ പ്രേമരാജൻ, ഒ.വി സുരേഷ് എന്നിവർ സംസാരിച്ചു.കെ.കെ.വിനോദ് നന്ദി രേഖപ്പെടുത്തി.

പരേതനായ സി.കെ രാമൻ്റെ ഭാര്യയാണ് കുഞ്ഞാതിയമ്മ. .


Previous Post Next Post