കുറുമാത്തൂറിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ

 


കൂറുമാത്തൂര്‍ :- കുറുമാത്തൂർ വായനശാലക്ക് സമീപത്തെ ബാബു-ശ്രീജ ദമ്പതികളുടെ മകൻ ജിബിൻ മരണപ്പെട്ടു. കുറുമാത്തൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്നും ഈ വര്‍ഷം പ്ലസ്ടു പാസായ ജിബിന്‍ ബിരുദപഠനത്തിന് ചേരാനുള്ള ശ്രമത്തിനിടയിലാണ് മരണം.ഏക സഹോദരി ജിസ്‌ന. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വൈകിട്ടോടെ സംസ്‌ക്കരിക്കും.

ജിബിന്റെ ആത്മഹത്യ കൂനം ഗ്രാമത്തേയും കുറുമാത്തൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും ഒരുപോലെ ഞെട്ടിച്ചു.ഇന്നലെ വൈകുന്നേരവും വളരെ സന്തോഷവാനായി കാണപ്പെട്ട ജിബിനെ രാത്രി പന്ത്രണ്ടോടെയാണ് കാണാതായത്.  തിരച്ചിലിലാണ് മരത്തില്‍ തുങ്ങിയ നിലയില്‍ കണ്ടത്.

വളരെ സൗമ്യമായി പെരുമാറുന്ന ജിബിന് ആത്മഹത്യ ചെയ്യേണ്ടതായി കാരണങ്ങളൊന്നുമില്ലെന്നാണ് സ്‌കൂളിലെ കൂട്ടുകാരും പറയുന്നത്.

Previous Post Next Post