മയ്യിൽ:- തളിപറമ്പ് നിയോജക മണ്ഡലം സമഗ്രവിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കുള്ള യോഗ പരിശീലനത്തിൻ്റെ മയ്യിൽ പഞ്ചായത്ത് തല ഉദ്ഘാടനം മയ്യിൽ ഹയർസെക്കണ്ടറി സ്ക്കൂളിൽ വച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.റിഷ്ന ഉദ്ഘാടനം ചെയ്തു .
ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി.എൻ.വി.ശ്രീജിനി അധ്യക്ഷയായിരുന്നു. സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാൻ വി വി അനിത, ഗ്രാമ പഞ്ചായത്ത് മെമ്പർ ഇ.എം.സുരേഷ് ബാബു, സ്കൂൾ സ്കൂൾ പ്രിൻസിപ്പാൾ എം.കെ.അനൂപ് കുമാർ, പി ടി എ പ്രസിഡണ്ട് പി.പി.സുരേഷ് ബാബു , സ്റ്റാഫ് സെക്രട്ടറി സി.സി.വിനോദ് കുമാർ എന്നിവർ ആശംസ നേർന്നു സംസാരിച്ചു.
ഹെഡ്മാസ്റ്റർ ശ്രീ.എം.സുനിൽ കുമാർ സ്വാഗതവും ഡെപ്യൂട്ടി എച്ച് എം എം.സി.ഷീല നന്ദിയും പറഞ്ഞു.
മയ്യിൽ പഞ്ചായത്തിലെ 4 യു പി സ്കൂളിലാണ് യോഗാ പരിശീലനം നടക്കുന്നത്.