കമ്പിൽ :- കേരള സർക്കാർ നടപ്പിലാക്കുന്ന പോഷക ബാല്യം പദ്ധതിയുടെ ഭാഗമായി അങ്കണവാടി കുട്ടികൾക്ക് സൗജന്യമായി പാലും മുട്ടയും നൽകുന്നതിന്റെ ചെറുക്കുന്ന് അംഗൻവാടി തല ഉദ്ഘാടനം കൊളച്ചേരി പഞ്ചായത്ത് മെമ്പർ എം. റാസിന നിർവ്വഹിച്ചു.ശ്രീധരൻ സംഘമിത്ര അധ്യക്ഷത വഹിച്ചു.വർക്കർ എം.വിജയം പദ്ധതി വിശദീകരിച്ചു.