കമ്പിൽ :- സംഘമിത്ര കലാസാംസ്കാരിക കേന്ദ്രം,കമ്പിൽ & സംഘമിത്ര വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ലോക ഫോക് ലോർ ദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് 21 ഞായറാഴ്ച ഉച്ചയ്ക്ക് 2.3o മണിക്ക് കമ്പിൽ സംഘമിത്ര ഹാളിൽ വച്ച് നടത്തപ്പെടുന്നു.ചടങ്ങ് മുൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ വച്ച് പ്രകാശൻ പണിക്കർ പുഴാതി (തെയ്യം),മുഹമ്മദ് ഇലാസ് (മാപ്പിള കല), കെ.വി.ശങ്കരൻ (കരകാശലം),എ.പ്രകാശൻ നണിയൂർ(പാചക കല),എം.പി.മനോജ് (വാദ്യകല) എന്നിവരെ ആദരിക്കും.
ലൈബ്രറി കൗൺസിൽ തളിപറമ്പ് താലൂക്ക് സെക്രട്ടറി വി.സി അരവിന്ദാക്ഷൻ മാസ്റ്റർ, ദേശീയ അധ്യാപക അവാർഡ് ജേതാവും ഫോക്ക്ലോറിസ്റ്റുമായ രാധാകൃഷ്ണൻ മാണിക്കോത്ത്, ഫോക്ക് ലോർ അവാർഡ് ജേതാവും തെയ്യം കലാകാരനുമായ ബാലകൃഷ്ണൻ പണിക്കർ തുടങ്ങിയവർ പ്രസംഗിക്കും.