മയ്യിൽ:-കയരളം ഒറപ്പടിയിൽ നിര്യാതനായ ആദ്യകാല സി.പി.എം പ്രവർത്തകനും സംഘാടകനുമായ സ:പി.രാഘവൻ്റെ ശവസംസ്കാരത്തിനു ശേഷം കണ്ടക്കൈ ശാന്തി വനത്തിൽ അനുശോചന യോഗം ചേർന്നു.
ബാലസംഘം കയരളം വില്ലേജ് പ്രസിഡണ്ട് ആയി പൊതു പ്രവർത്തന രംഗത്ത് സജീവമായ പി.രാഘവൻ പിന്നീട് അറിയപ്പെട്ടത് " പ്രസിഡണ്ട്" രാഘവൻ എന്ന പേരിലായിരുന്നു. മരണം വരെ കയരളത്തെ പൊതുപരിപാടികളിലും വിശേഷ അവസരങ്ങളിലുമെല്ലാം സക്രിയനായിരുന്നു അദ്ദേഹം. അനുശോചന യോഗത്തിൽ കയരളം LC അംഗം
ടി. ഗംഗാധരൻ അധ്യക്ഷത വഹിച്ചു.സി.പി.ഐ എം കയരളം ലോക്കൽ സെക്രട്ടറി പി.വി.മോഹനൻ, പി.പി.രമേശൻ, കെ.പി.കുഞ്ഞികൃഷ്ണൻ , വി.സി.ഗോവിന്ദൻ , കെ.സി.ഗണേശൻ, സി.വി.അനൂപ് തുടങ്ങിയവർ അനുശോചിച്ചു സംസാരിച്ചു.