മയ്യിൽ:- ചിങ്ങം 1 മയ്യിൽ കർഷക ദിനത്തോടനുബന്ധിച്ച് മയ്യിൽ ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡിൽ കവളിയോട്ട് ചാലിൽ പച്ചക്കറി വിത്തിടൽ സംഘടിപ്പിച്ചു. കൃഷിവകപ്പിൻ്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കൃഷി ദർശൻ പ്രോഗ്രാമുമായി ബദ്ധപ്പെട്ടാണ് വിത്തിടൽ നടന്നത്.മുതിർന്ന കർഷക കുഞ്ഞാതിയമ്മ ചടങ്ങിൽ സംബന്ധിച്ചു.
വാർഡ് മെമ്പർ ഇ എം സുരേഷ് ബാബു ചടങ്ങ് ഉദ്ഘാടനം ചെയ്തു .ബാബു പണ്ണേരി സ്വാഗതവും കൃഷി അസിസ്റ്റൻ്റ് സന്ധ്യ ജയറാം അദ്ധ്യക്ഷത വഹിച്ചു. ടി ബാലകൃഷ്ണൻ, പ്രേമരാജൻ സി.കെ., വിനോദ് കെ.കെ.എന്നിവർ സംസാരിച്ചു.