കർഷക ദിനത്തിൽ ട്രാക്ടർ ഓടിച്ച് വിസ്മയം തീർത്തു വനിത കർഷക ഒ.സി.സുജീന



മയ്യിൽ :- മയ്യിൽ ഗ്രാമ പഞ്ചായത്തിന്റെയും മയ്യിൽ കൃഷി ഭവന്റെയും സംയുക്തഭിമുഖ്യത്തിൽ നടന്ന കർഷക ദിനാചരണ ഘോഷ യാത്രയിൽ ട്രാക്ടർ ഓടിച്ചു വിസ്മയം തീർത്ത് വനിത കർഷക. മയ്യിൽ കടൂരിലെ സുജിന ഒ സി യാണ് ഈ മിടുക്കി. 

മയ്യിൽ കൃഷി ഭവനിൽ നിന്നും മയ്യിൽ ടൗണിലൂടെ മയ്യിൽ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ സമാപിച്ച കർഷക ദിന ഘോഷയാത്രയിൽ ഏറ്റവും മുന്നിലാണ് ഈ വനിത യുവ കർഷക ട്രാക്ടർ ഓടിച്ചത്. മയ്യിൽ കർഷക ശ്രീ സെന്ററിലെ കർഷക സേനയിലെ വളണ്ടിയറാണ്  സുജിന.ഒ.സി.


Previous Post Next Post