പാമ്പുരുത്തി:- കഴിഞ്ഞ ദിവസം തോണിയപകടത്തിൽ മരണമടഞ്ഞ പാമ്പുരുത്തി ശാഖ എസ്. കെ എസ് എസ് എഫ് വർക്കിംഗ് സെക്രട്ടറി ബി മുനീസിന്റെ സ്മരണയിൽ നാട്ടുകാർ പാമ്പുരുത്തി മദ്രസയിൽ ഒത്തു ചേർന്നു. മുനീസിന് വേണ്ടിയുള്ള മജ് ലിസു ന്നൂർ - പ്രാർത്ഥനാസദസ്സിന് മഹല്ല് ഖത്തീബ് അബ്ദുൽ വാരിസ് ദാരിമി കീഴ് ശ്ശേരി നേതൃത്വം നൽകി.
ശാഖാ എസ് വൈ എസ് വൈസ് പ്രസിഡണ്ട് എം മുഹമ്മദ് ഹനീഫ ഫൈസി അധ്യക്ഷത വഹിച്ചു. എസ് കെ എസ് എസ് എഫ് ജില്ലാ സെക്രട്ടറി ഇസ്സുദ്ധീൻ മൗലവി പൊതുവാച്ചേരി അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. എം അബ്ദു അസീസ്, എം മുസ്തഫ ഹാജി, വി.ടി മുഹമ്മദ് മൻസൂർ, എം അനീസ് മാസ്റ്റർ, സി.കെ അബ്ദുൽ റസാഖ് , എൻ.പി റംസീർ, നാസർ മൗലവി, എൻ.പി റിയാസ്, നവാസ്ഫൈസി,ഫാസിൽ,പി,സഫീർ,വി.പി, അഫ്സൽ അസ് അദി സംസാരിച്ചു..