കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ - ശിവക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ നടന്നു


കണ്ണാടിപ്പറമ്പ്:- 
ശ്രീധർമ്മശാസ്താ - ശിവക്ഷേത്രത്തിൽ ക്ഷേത്രം തന്ത്രി കരുമാരത്തിലല്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിൽ ഞായറാഴ്ച താംബൂല പ്രശ്ന ചിന്തയിൽ നിർദ്ദേശിക്കപ്പെട്ട പ്രശ്ന പരിഹാരക്രിയകളുടെ ഭാഗമായുള്ള വിവിധ വിശേഷാൽ പൂജകൾ നടന്നു.

ഞായറാഴ്ച രാവിലെ അഷ്ടദ്രവ്യ ഗണപതി ഹോമം, മൃത്യുജ്ഞയഹോമം,  തുടർന്ന് വടക്കേ കാവിൽ നവകം ,വിശേഷാൽ പൂജ എന്നിവ നടന്നു.തുടർന്ന് പ്രസാദ വിതരണം നടത്തി. നിരവധി ഭക്തജനങ്ങൾ ചടങ്ങുകളിൽ പങ്കെടുത്തു.


Previous Post Next Post