തളിപ്പറമ്പ്:- തളി-പ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എം.വി അഷറഫിന്റെ നേതൃത്വത്തില്‍ പറശ്ശിനി, മയ്യില്‍ പാടിക്കുന്ന് ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിൽ നാല് യുവാക്കള്‍ പിടിയിലായി.
കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് കാസര്‍കോഡ് സ്വദേശി ബിനേഷ് (26) പറശ്ശിനി കോള്‍മൊട്ടയില്‍ നിന്നും, 27 കുപ്പി മദ്യവുമായി സമീര്‍ (36), തോമസ് (36), ശശിധരന്‍ (38) എന്നിവർ പാടിക്കുന്നില്‍ നിന്നുമാണ് പിടിയിലായത്. സിവില്‍ എക്‌സൈസ് ഓഫീസര്‍ വിനേഷ്, കെ ശരത്ത്, കെ വിനിഷ്, ഡ്രൈവര്‍ അജിത്ത് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.