കൊളച്ചേരി:-നണിയൂർ നമ്പ്രം: മാപ്പിള എ എൽ പി സ്കൂളിൽ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. എച്ച് എം സ്മിത ടീച്ചർ പതാക ഉയർത്തി. സ്വാതന്ത്ര്യദിന റാലി സംഘടിപ്പിച്ചു മാനേജ്മെന്റ് സെക്രട്ടറി സി.എച്ച് മൊയ്തീൻകുട്ടി , മാനേജർ വി.ടി മുസ്തഫ, PTA പ്രസിഡണ്ട് എം സലാം, കെ. എം പി അഷ്റഫ് , അഞ്ജുഷ, റിജി, ഐശ്വര്യ, ഷിബിദ, ജയശ്രീ , മഹ്മൂദ്,മൻസൂർ, സമീർ സുബൈദ , റുബൈസ തുടങ്ങിയവരും കുട്ടികളും രഷിതാക്കളും നാട്ടുകാരും പങ്കെടുത്തു. ചടങ്ങിൽ വെച്ച് തളിപ്പറമ്പ് സൗത്ത് സബ്ജില്ല അലിഫ് അറബി ടാലന്റ് ടെസ്റ്റ് ജേതാക്കളായ അംറ ഫാത്തിമ, ഹൻഫ ഹംസ എന്നിവരെ മുനവ്വിറുൽ ഇസ്‌ലാം സംഘം മാനേജ്മെന്റ് കമ്മിറ്റി മൊമന്റോ നൽകി ആദരിച്ചു.
സ്കൂൾതല ദിനാചരണ പരിപാടികളിൽ വിജയികൾക്ക് സമ്മാനവും നൽകി. തുടന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി . ഐക്യബോധത്തോടെയും സാഹോദര്യത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ നമ്മുടെ രാജ്യത്തിന് വേണ്ടി നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാമെന്ന ദൃഡ പ്രതിജ്ഞയോടെ സ്വാതന്ത്ര്യദിന പരിപാടി സമാപിച്ചു പായസ വിതരണവും നടന്നു