കൊളച്ചേരി ഗ്രാമ പഞ്ചായത്ത് സ്വാതന്ത്ര്യ ദിനാഘോഷവും ആദരവും സംഘടിപ്പിച്ചു

 



 

കൊളച്ചേരി :- കൊളച്ചേരി ഗ്രാമ പഞ്ചായത്ത്  ആഭി മുഖ്യത്തിൽ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികഘോഷവും ജനകീയാസൂത്രണ രജത ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി മുൻ കാല മെമ്പർമാരെ ആദരിക്കലും പഞ്ചായത്ത് പരിധിയിലുള്ള SSLC, +2 പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും നടത്തി.

കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം സജിമ അദ്ധ്യക്ഷത വഹിച്ചു.  മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ കെ മുസ്തഫ  മുൻ മെമ്പർ മാരെ ആദരിച്ചു.

കെ താഹിറ (ജില്ല പഞ്ചായത്ത് മെമ്പർ), പി എം പ്രസീത ടീച്ചർ (എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ), കെ വി കബീർ (എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ),കെ വി ഷെമീമ (എടക്കാട് പഞ്ചായത്ത് മെമ്പർ),കൊളച്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ പി അബ്ദുസലാം, കെ വി അസ്മ, കെ ബാല സുബ്രമണ്യൻ, വത്സൻ മാസ്റ്റർ, 

രാഷ്ടിയ പാർട്ടി പ്രധിനാനിധികളായ അസീസ് ,കെ. എം ശിവദാസൻ, എം ദാമോദരൻ, സുരേന്ദ്രൻ ഇ പി, ഗോപാല കൃഷ്ണൻ എന്നിവരും ആശംസ അർപ്പിച്ച് സംസാരിച്ചു.  കൊളച്ചേരി ഗ്രാമപഞ്ചായത്ത് സിക്രട്ടറി രാഹുൽ രാമ ചന്ദ്രൻ സ്വാഗതവും, പഞ്ചായത്ത് അസിസ്റ്റൻഡ് സെക്രട്ടറി ശിഫിലുദ്ധീൻ എ നന്ദിയും പറഞ്ഞു.



Previous Post Next Post