നാറാത്ത്:- കണ്ണാടിപ്പറമ്പ്:- കണ്ണാടിപ്പറമ്പ് ക്ഷീരോല്പാദന സഹകരണ സംഘം ഭരണ സമിതി തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വൻ വിജയം. 14 നെതിരേ 43 സീറ്റുകൾക്കാണ് യു.ഡി.എഫ്. വിജയം.
പൊതുവിഭാഗത്തിൽ അബൂബക്കർ സി, എറമുള്ളാൻ ഡിപി, മുഹമ്മദ് കുഞ്ഞി കെ എൻ, നാരായണൻ ടിസി, റഹ്മത്ത് കെ വി, എന്നിവരും വനിതാവിഭാഗത്തിൽ ഇന്ദിര പി വി,കമല എംസി ഖദീജ പി വി എന്നിവരുമാണ് വിജയിച്ചത്.
പോൾ ചെയ്ത വോട്ട് ----63
UDF ന് ലഭിച്ച വോട്ട്---40
LDF ന് ലഭിച്ച വോട്ട് --15
അസാധു വോട്ട് ----08
യു.ഡി.എഫ് പ്രവർത്തകർ ടൗണിൽ വിജയാഹ്ളാദം നടത്തി. യുഡിഎഫ് നേതാക്കളായ രജിത് നാറാത്ത്, അബ്ദുള്ള മാസ്റ്റർ പി വി, എൻ ഇ ഭാസ്കര മാരാർ, എം ടി മുഹമ്മദ്‌കുഞ്ഞി, രവീന്ദ്രൻ പാറയിൽ, പ്രജിത്ത് മാതോടം, അസീബ് കണ്ണാടിപറമ്പ് , തുടങ്ങിയവർ നേതൃത്വം നൽകി..