പെരുമാച്ചേരി :- ഗാന്ധി സ്മാരക വായനശാല & ഗ്രന്ഥാലയവും സബർമതി സ്വയം സഹായ സംഘം പെരുമാച്ചേരിയും സംയുക്തമായി സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി ആഗസ്ത് 14 രാവിലെ 9 മണിക്ക് പെരുമാച്ചേരി എയുപി സ്കൂളിൽ വച്ച് ക്വിസ് മൽസരം സംഘടിപ്പിക്കുന്നു.
സബ് ജൂനിയർ (LP) ജൂനിയർ(UP) സീനിയർ ( HSE HSS) എന്നീ വിഭാഗങ്ങളിലാണ് മത്സരം.
തുടർന്ന് 11 മണിക്ക് നടക്കുന്ന അനുമോദന സദസ്സിൽ പൊതുപരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്നു.ശ്രീ രജിത്ത് നാറാത്ത് ഉദ്ഘാടനം ചെയ്യും.
ആഗസ്ത് 15ന് രാവിലെ 8 മണിക്ക് പതാക ഉയർത്തലും പായസ വിതരണവും നടക്കും.
കൂടുതൽ വിവരങ്ങൾക്ക് 9744040253, 9947986213 എന്നീ നമ്പറിൽ ബന്ധപ്പെടുക.