മയ്യിൽ :- പുരോഗമന കലാസാഹിത്യ സംഘം മയ്യിൽ മേഖല കമ്മിറ്റി സപ്തംബർ 4 ന് പാവന്നൂർ മൊട്ടയിൽ സംഘടിപ്പിക്കുന്ന സാംസ്കാരിക പാഠ ശാല വിജയകരമായ നടത്തിപ്പിന് വേണ്ടി സംഘാടക സമിതി രൂപീകരിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് ശ്രീധരൻ സംഘമിത്ര ഉദ്ഘാടനം ചെയ്തു.ടി.ആർ ചന്ദ്രൻ അധ്യക്ഷത വഹിച്ചു.കെ ലക്ഷ്മണൻ മാസ്റ്റർ , വി. മനോമോഹൻ രതീശൻ ചെക്കിക്കുളം , വത്സൻ കൊളച്ചേരി പ്രസംഗിച്ചു.
മേഖല സെക്രട്ടറി വിനോദ് കെ നമ്പ്രം സ്വാഗതവും ഗിരീഷ് കുടുവൻ നന്ദിയും പറഞ്ഞു.
ടി.ആർ ചന്ദ്രൻ ചെയർമാനും ഗിരീഷ് കുടവൻ കൺവീനറുമായി 101 അംഗ കമ്മിറ്റി രൂപീകരിച്ചു.