വളപട്ടണം പുഴയിൽ വീണയാളെ തീരദേശ സേന രക്ഷപ്പെടുത്തി

 


പാപ്പിനിശ്ശേരി:- വളപട്ടണം റെയിൽവേ പാലത്തിലൂടെ നടക്കുന്നതിനിടെ കാൽവഴുതി പുഴയിലേക്ക് വീണയാളെ തീരദേശസേന രക്ഷപ്പെടുത്തി. അഴീക്കോട് പൊയ്ത്തുംകടവിലെ ക്വാർട്ടേഴ്സിൽ താമസക്കുന്ന ചന്ദ്രനെ(50)യാണ് രക്ഷപ്പെടുത്തിയ തൃശ്ശൂർ സ്വദേശിയാണ്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടുമണിയോടെയാണ് സംഭവം. ലോട്ടറി വിൽപ്പനയുമായി ബന്ധപ്പെട്ട് നടക്കുന്നതിനിടെയായിരുന്നു വീണത്. സമീപത്ത് ചൂണ്ടയിടുന്നവരും മണൽത്തൊഴിലാളികളുമാണ് ഒരാൾ പുഴയിലേക്ക് വീഴുന്നത് കണ്ടത്. ഉടൻ അവിടെയെത്തിയപ്പാൾ വീണയാൾ നീന്തി റെയിൽവേ പാലത്തിന്റെ തൂണ് പിടിച്ച് നിൽക്കാൻ ശ്രമിക്കുകയായിരുന്നു. ഉടൻതന്നെ അവർ മറ്റുള്ളവരിലേക്ക് വിവരം കൈമാറിയതോടെ തീരദേശസേനക്കും സന്ദേശം ലഭിച്ചു.

കുതിച്ചെത്തിയ തീരദേശസേനാ വീണയാളെ ബോട്ടിൽ കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു. കരയിൽ എത്തിച്ചയാൾക്ക് ആവശ്യമായ പ്രഥമശുശ്രൂഷയും ലഭ്യമാക്കി.

Previous Post Next Post