പാടിയിൽ അങ്കണവാടി ഉന്നതവിജയികളെ അനുമോദിച്ചു


കൊളച്ചേരി :- SSLC, +2,യൂണിവേഴ്സിറ്റി പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ പാടിയിൽ അങ്കണവാടി  അനുമോദിച്ചു കൊളച്ചേരി  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. പി  അബ്ദുൾ മജീദ് ഉദ്‌ഘാടനവും ഉപഹാര വിതരണവും നിർവഹിച്ചു. സംഘാടക സമിതി കൺവീനർ വത്സൻ കൊളച്ചേരി  സ്വാഗതം പറഞ്ഞു.

കൊളച്ചേരി ഗ്രാമപഞ്ചായത്ത് മെമ്പറും സംഘാടക സമിതി ചെയർമാനുമായ കെ പ്രിയേഷ് അധ്യക്ഷത വഹിച്ചു.കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സജ്മ, കൊളച്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ കെ പി നാരായണൻ, കൊളച്ചേരി ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ എം ഗൗരി അംഗണവാടി കമ്മിറ്റി വൈസ് ചെയർമാൻ ശ്രീ കുഞ്ഞിക്കണ്ണൻ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. അങ്കണവാടി വർക്കർ സി വനജ നന്ദി പറഞ്ഞു.


തുടർന്ന് അങ്കണവാടി വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും കലാപരിപാടികളും നടന്നു.

Previous Post Next Post