കൊളച്ചേരി:- ഭാരതിയ നഗർ കെ.എസ്& എ.സി സംഘടിപ്പിച്ച സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് ഗ്രാമപഞ്ചായത്ത് മെമ്പർ കെ.പി.നാരായണൻ ഉദ്ഘാടനം ചെയ്തു. എൽ.പി വിഭാഗത്തിൽ അൻവിയ.സി, ആരുഷി സ്നേഹജ് യു പി വിഭാഗത്തിൽ ആരോമൽ ലതീഷ്, പ്രണവശ്രീ ഹൈ സ്കൂൾ വിഭാഗത്തിൽ നീരജ പി.രാജേഷ്, ശ്രീനന്ദ്.പി പി പൊതു വിഭാഗത്തിൽ അഭിമന്യു ലതീഷ്, ശ്രീലയ രാജേഷ് എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.വി.വി.ശ്രീനിവാസൻ സമ്മാന വിതരണം നിർവഹിച്ചു. വിജേഷ് നണിയൂർ സ്വാഗതവും എ.വി.രജിത്ത് നന്ദിയും പറഞ്ഞു.