മയ്യിൽ CHC യിൽ രാത്രി കാല ഡോക്ടറുടെ സേവനം മുടങ്ങിയത് ദുരിതമാവുന്നു


മയ്യിൽ :-
മയ്യിൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ രാത്രി കാലങ്ങളിൽ ഡോക്ടറുടെ സേവനം ഇല്ലാതായിട്ട് 10 ദിവസം ആയി.  പനിയും മറ്റു രോഗങ്ങളും പിടിപെട്ട് കഷ്ടപ്പെടുന്ന രോഗികളായ നാട്ടുകാർ സമീപ പ്രദേശങ്ങളിലെ സ്വകാര്യ ആശുപത്രികളെയാണ് രാത്രി 8 മണിക്ക് ശേഷം ആശ്രയിക്കേണ്ടിവരുന്നത്. ഇത് വളരെ ബുദ്ധിമുട്ട് ഉയർത്തുന്നതായി പരാതി ഉയരുന്നു.

  മയ്യിൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ രാത്രിയിൽ ഡോക്റുടെ സേവനം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.പി.ശശിധരൻ ആരോഗ്യ വകുപ്പ് മന്തിക്ക് നൽകിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

Previous Post Next Post