യുവധാര കടൂറും, ഡി വൈ എഫ് ഐ യും ചേർന്ന് സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ച് ശനിയാഴ്ച

 



മയ്യിൽ:-യുവധാര കടൂറും DYFIയും ചേർന്ന് സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ച് ആഗസ്ത് 27 ശനിയാഴ്ച വൈകുന്നേരം നടക്കും. ഓണാഘോഷത്തിന്റെ ഫണ്ട് ശേഖരണത്തിന്റെ ഭാഗമായാണ് ബിരിയാണി ചലഞ്ച്. ചലഞ്ചിനോടനുബന്ധിച്ച് തയ്യിൽ IRPC സാന്ത്വന കേന്ദ്രത്തിൽ സ്നേഹസദ്യയും ഒരുക്കും. സപ്തംബർ 11ന് ഓണാഘോഷ പരിപാടികൾ നടക്കും. വിവിധ കലാ കായിക മത്സരങ്ങളും രാത്രി പുന്നാട് പൊലിക അവതരിപ്പിക്കുന്ന നാടൻ പാട്ടും അരങ്ങേറും. കടൂർ, നിരന്തോട്‌, തായംപൊയിൽ, ഒറവയൽ, ചേക്കോട് ഭാഗങ്ങളിൽ ബിരിയാണി വിതരണം നടക്കും. ബുക്കിങ്ങിന് ബന്ധപ്പെടുക: 9747630690, 9544800823, 9544095634

Previous Post Next Post