പള്ളിപ്പറമ്പ് പഴയ പള്ളി ആണ്ട്നേർച്ചയും സ്വലാത്ത് മജ്‌ലിസും 14,15 തീയതികളിൽ



 

 പള്ളിപ്പറമ്പ്:- പളളിപ്പറമ്പ് പാലത്തുങ്കര മൂരിയത്ത് പഴയ പള്ളി ആണ്ട് നേർച്ചയും, സ്വലാത്ത് മജ്‌ലിസും സെപ്റ്റംബർ 14, 15 തീയതികളിൽ നടക്കും.  സെപ്റ്റംബർ 14 ബുധനാഴ്ച മഗ്‌രിബ് നിസ്കാരത്തിനു ശേഷം പഴയ പള്ളി അങ്കണത്തിൽ സ്വലാത്ത് മജ്‌ലിസ് നടത്തും.

14 ന് നടക്കുന്ന സ്വാലാത്ത് മജ്ലിസിന് ശാഹുൽ ഹമീദ് ബാഖവി, മുഹമ്മദ്കുട്ടി ബാഖവി, ലുഖ്മാനുൽ ഹക്കീം മിസ്ബാഹി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകും.സെപ്റ്റംബർ 15'ന് രാവിലെ 5 30 ന് വ്യാഴാഴ്ച പഴയ പള്ളി സിയാറത്തൊടെ നേർച്ച ആരംഭിക്കും. തുടർന്ന് മൗലീദ് പാരായണം, അന്ന ദാനവും നടക്കും.



Previous Post Next Post