കമ്പിൽ:- സംഘമിത്ര വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാലാ ദിനം വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.
രാവിലെ 10 മണിക്ക് പതാക ഉയർത്തും.വൈകിട്ട് 6.30ന് ദീപം തെളിയിക്കൽ, മികച്ച വായനക്കാരി കെ പ്രേമിയെ ആദരിക്കൽ എന്നിവ നടക്കും.
തായം പൊയിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ഗ്രന്ഥശാലാ ദിനാചരണത്തിന്റെ ഭാഗമായി സപ്തംബർ 14 ബുധൻ വൈകീട്ട് 6:30 ന് ഗ്രന്ഥാലയത്തിൽ അക്ഷരദീപമാല ഒരുക്കുന്നു. എതിർ ദിശ വാരികയുടെ പത്രാധിപർ പി കെ സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യും. തുടർന്ന് 7:30 ന് മിറാക്കിൾ സിധാർത്ഥ് അവതരിപ്പിക്കുന്ന മാന്ത്രിക സന്ധ്യ എന്നിവ നടക്കും.