മയ്യിൽ:-ഓൺലൈൻ ആപ്പ് ഉപയോഗിച്ച് ഇലക്ട്രിക് സ്കൂട്ടർ വാങ്ങാൻ ലക്ഷങ്ങൾ മുടക്കിയ യുവാവിൻ്റെ പണം തട്ടിയെടുത്ത് കബളിപ്പിച്ചതായി പരാതി. മയ്യിൽ ആറാംമൈൽ സ്വദേശി കെ.പി അനീഷ് ആണ് തട്ടിപ്പിനിരയായത്.
വെബ്സൈറ്റിൽ പരസ്യത്തിലൂടെ സ്കൂട്ടർ നൽകാമെന്ന് വാഗ്ദാനം നൽകി ബേങ്ക് അക്കൗണ്ട് വഴി യുവാവിൽ നിന്നും കഴിഞ്ഞ ജൂൺ മുതൽ ആഗസ്ത് വരെ പല തവണകളായി 1,43,000 രൂപ കൈപറ്റിയ ശേഷം പിന്നീട് സ്കൂട്ടറോ കൊടുത്ത പണമോ തിരിച്ചു നൽകാതെ വിശ്വാസ വഞ്ചന നടത്തിയെന്ന് കാണിച്ച് മയ്യിൽ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.