ദാറുൽ ഹസനാത്ത് മൂന്നാം സനദ് ദാന വാർഷിക പ്രഭാഷണം ജനുവരി ഏഴ് മുതൽ പന്ത്രണ്ട് വരെ

 


കണ്ണാടിപ്പറമ്പ്:- കണ്ണൂരിലെ പ്രമുഖ മത - ഭൗതിക സമന്വയ വിദ്യാഭ്യാസ കേന്ദ്രമായ ദാറുൽ ഹസനാത്ത്  ഇസ്‌ലാമിക് കോളേജ് മൂന്നാം സനദ് ദാന സമ്മേളനവും വാർഷിക പ്രഭാഷണവും ജനുവരി ഏഴിന് ആരംഭിക്കും. ജനുവരി പന്ത്രണ്ട് വരെ നീണ്ടു നിൽക്കുന്ന സമ്മേളനത്തിന്റെ പ്രഖ്യാപനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ദാറുൽ ഹസനാത്ത്  ഇസ്‌ലാമിക് കോളേജ് അങ്കണത്തിൽ വെച്ച് നടന്ന പ്രഖ്യാപന സദസ്സിലാണ് മുനവ്വറലി ശിഹാബ് തങ്ങൾ പ്രഖ്യാപനം നടത്തിയത്. മുഖ്യ രക്ഷാധികാരി  സയ്യിദ് അസ്‌ലം തങ്ങൾ അൽ മശ്ഹൂർ അധ്യക്ഷത വഹിച്ച സംഗമം സമസ്ത കേന്ദ്ര മുശാവറാംഗം പി.പി ഉമർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. ദാറുൽ ഹസനാത്ത് പോലുള്ള സ്ഥാപനങ്ങൾ നിലനിൽക്കേണ്ടത് ദീനീ ഉന്നമനത്തിന്റെ അനിവാര്യതയാണെന്ന്

അദ്ദേഹം പറഞ്ഞു. പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം സ്ഥാപനങ്ങളുടെ സമ്മേളനങ്ങൾ വിജയിപ്പിക്കേണ്ടത് പ്രഥമ പരിഗണന അർഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹാഫിള് റബീഹ് ഖിറാഅത്ത് നടത്തി - സയ്യിദ് അലി ബാ അലവി തങ്ങൾ മുഖ്യ പ്രഭാഷണം നിർവഹിച്ചു.അബ്ദുൽ റഹ്മാൻ കല്ലായി, അബ്ദുൽ കരീംചേലേരി, മൊയ്തീൻ ഹാജി കമ്പിൽ, എൻ സി മുഹമ്മദ് ഹാജി, കീർത്തി അബ്ദുല്ല ഹാജി, ഹാഫിള് അബ്ദുല്ല ഫൈസി, ഈസ പള്ളിപ്പറമ്പ്, സി.എച്ച് മുഹമ്മദ് കുട്ടി മാസ്റ്റർ, അനസ് ഹുദവി, അബ്ദുൽ അസീസ് ബാഖവി, കെ.വി ഹാരിസ്, പോക്കർ ഹാജി, മുജീബ് കെ.ൽ.ഐ.സി, വി.എ മുഹമ്മദ് കുഞ്ഞി, ഖാലിദ് ഹാജി കമ്പിൽ, കെ എൻ അസ്ലം ഹുദവി സംബന്ധിച്ചു.കെ.എൻ മുസ്തഫ സ്വാഗതവും കെ.പി അബൂബക്കർ ഹാജി നന്ദിയും പറഞ്ഞു.

Previous Post Next Post