കാട്ടാമ്പള്ളി:-സർവ്വശിക്ഷ കേരള പ്രാദേശിക ലൈബ്രറികളുമായി ചേർന്ന് നടത്തുന്ന വായന ചങ്ങാത്തം പ്രോഗ്രാമിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾ വീടുകളിൽ ഒരുക്കിയ കുഞ്ഞു ലൈബ്രറിയുടെ വിശേഷങ്ങൾ തിരക്കി അധ്യാപികമാർ വീടുകളിലെത്തി.സ്കൂൾ സമയത്തിനു ശേഷം വീടുകളിലെത്തിയ അധ്യാപികമാരെ ആദ്യം തെല്ല് ആശങ്കയോടെ സ്വീകരിച്ച കുട്ടികൾ തങ്ങളുടെ കുഞ്ഞ് ലൈബ്രറി കാണാനെത്തിയതാണെന്നറിഞ്ഞതോടെ ആവേശത്തിലായി.
കാട്ടാമ്പള്ളി ജി.എം യു .പി യിലെ അധ്യാപികമാരായ ശ്രീമതി റെജിന അജിതും, ശ്രീമതി ഷീബ.എം.കെയുമാണ് ഇന്ന് കുഞ്ഞു ലൈബ്രറികൾ കാണാനെത്തിയത്. കുട്ടികൾ മികച്ച രീതിയിൽ ലൈബ്രറി ഒരുക്കിയതായും പുസ്തകങ്ങളെ ചങ്ങാതികളാക്കിയതായും അധ്യാപികമാർ. വരും ദിവസങ്ങൾ വൈവിധ്യമാർന്ന വായനാ പ്രവർത്തനങ്ങൾ ഒരുങ്ങുന്നതായി ശ്രീമതി. റെജിന അജിത് അറിയിച്ചു.