മയ്യിൽ പാടശേഖരത്തിൽ പന്നിക്കൂട്ടം വിള നശിപ്പിച്ചു

 


മയ്യിൽ:-കാട്ടുപന്നികൾ കൂട്ടത്തോടെ പാടശേഖരത്തിൽ ഇറങ്ങി വ്യാപകമായി വിള നശിപ്പിച്ചു. മയ്യിൽ, മയ്യിൽ താഴെ പാടശേഖരത്തിലാണ് കഴിഞ്ഞ നാല് ദിവസമായി തുടർച്ചയായി പന്നികളിറങ്ങുന്നത്.

ഒ.വി സുരേഷ്, എസ്.ഐ രാജൻ തുടങ്ങിയവരുടെ കൊയ്യാറായ നെൽകൃഷിയാണ് പൂർണമായും നശിപ്പിച്ചത്. മയ്യിൽ താഴെ പാടശേഖരത്തിലെ പി.എം പ്രകാശൻ, വി.വി ചന്ദ്രൻ എന്നിവരുടെ വാഴ, തെങ്ങ് എന്നിവയും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്.

രാത്രിയിലാണ് പന്നിക്കൂട്ടം വയലുകളിൽ ഇറങ്ങി നാശമുണ്ടാക്കുന്നത്. പന്നികളെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവ് നടപ്പാക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.

Previous Post Next Post