രണതാര മാതോടത്തിൻ്റെ നേതൃത്വത്തിൽ സൗജന്യ ആർമി പ്രീ-റിക്രൂട്ട്മെൻറ് ട്രെയിനിങ്ങിന് തുടക്കം കുറിച്ചു

 



കണ്ണാടിപ്പറമ്പ:-രണതാര മാതോടത്തിൻ്റെ  നേതൃത്വത്തിൽ സൗജന്യ ആർമി പ്രീ-റിക്രൂട്ട്മെൻറ് ട്രെയിനിങ്ങിന് തുടക്കം കുറിച്ചു. ക്ലബ്ബ് പ്രസിഡണ്ട് കെ ശ്രീരാഗിൻ്റെ അദ്ധ്യക്ഷതയിൽ ടി എൻ മിഥുൻ സ്വാഗതവും,

CPI(M) കണ്ണാടിപ്പറമ്പ് ലോക്കൽ സെക്രട്ടറി ബൈജു കോറോത്ത് ഉദ്ഘാടനവും നിർവഹിച്ചു. നാറാത്ത് ഗ്രാമപഞ്ചായത്ത് യൂത്ത് കോർഡിനേറ്റർ ജംഷീർ കെ വി,വാർഡ് മെമ്പർ കെ പി ഷീബ തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. ഉദ്യോഗാർത്ഥികൾക്കുള്ള

കായിക ക്ഷമത, മെഡിക്കൽ ഫിറ്റ്നസ്, തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ച് പരിശീലകർ കൂടി ആയിട്ടുള്ള നൗഷാദ് മാതോടം (Ex-Indian Army)വൈശാഖ്(Indian Army BSF) തുടങ്ങിയവർ വിശദമാക്കി.

Previous Post Next Post