ആര്യാടൻ മുഹമ്മദിൻ്റെ നിര്യാണത്തിൽ കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുശോചന യോഗം ചേർന്നു


കൊളച്ചേരി: - 
അന്തരിച്ച കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിനോടുള്ള ആദരസൂചകമായി കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ ബാലസുബ്രഹ്മണ്യത്തിൻ്റെ  നേതൃത്വത്തിൽ ഭാരത് ജോഡോ യാത്രയിൽ സംബന്ധിക്കാൻ തൃശ്ശൂരിലേക്കു പോകുന്ന യാത്രയിൽ  വച്ച്  അനുശോചന യോഗം ചേർന്നു. 

 യോഗത്തിന് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി കെ കെ പി ഫൈസൽ സ്വാഗതം പറഞ്ഞു. കെ ബാലസുബ്രഹ്മണ്യം അധ്യക്ഷത വഹിച്ചു.

കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ട് കെ എം ശിവദാസൻ ,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി ശ്രീധരൻ മാസ്റ്റർ, ഗ്രാമപഞ്ചായത്തിന്റെ വൈസ് പ്രസിഡണ്ട് ശ്രീമതി എം.സജിമ, മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറി ടി പി സുമേഷ്, മുതിർന്ന കോൺഗ്രസ് നേതാവ് ടി കൃഷ്ണൻ, പാമ്പുരുത്തി ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സുനിത അബൂബക്കർ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി എ. ഭാസ്കരൻ,കെ പി മുസ്തഫ തുടങ്ങിയവർ ആര്യാടൻ ഓർമ്മകൾ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു.

Previous Post Next Post