കണ്ണൂർ :- അത്താഴക്കുന്ന് കല്ല് കെട്ട് ചിറയിൽ തോണിയപകടം . ചിറക്കൽ പഞ്ചായത്തിൽപ്പെട്ട കല്ല് കെട്ട് ചിറയിൽ ഇന്ന് പുലർച്ചെ മീൻ പിടിക്കാൻ പുറപ്പെട്ട തോണി മറിഞ്ഞാണ് അപകടം ഉണ്ടായത്.
മൂന്ന് പേർ സഞ്ചരിച്ച തോണിയാണ് അപകടത്തിൽപ്പെട്ടത്. ഒരാളുടെ മൃതദേഹം വെളളത്തിൻ മുകളിൽ കണ്ടതായി പ്രദേശവാസികൾ അറിയിച്ചതനുസരിച്ച് ഫയർഫോഴ്സ് മറ്റ് രണ്ട് പേർക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചിരുന്നു. സംഭവമറിഞ്ഞ് ധാരാളം പേർ ഇവിടെ തടിച്ച് കൂടിയിറ്റുണ്ട്. കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ: ടി.ഒ.മോഹനൻ സംഭവ സ്ഥലം സന്ദർശിച്ചു.